മീനങ്ങാടി ഒരപ്പിൽ കടുവ ഭീതി: എസ്റ്റേറ്റുകളിൽ പരിശോധന നടത്തി
മീനങ്ങാടി: ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന മീനങ്ങാടി ഒരപ്പ് ഭാഗത്തുള്ള പുത്തൻ വീട് എസ്റ്റേറ്റിലും അരിമുള ഭാഗങ്ങളിലും കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വനംവകുപ്പും ജനപ്രതിനിധികളും ചേർന്ന് പരിശോധന നടത്തി. ഇരുളം ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) കുഞ്ഞുമോൻ പി.എ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുന്ദരേശൻ പി.വി, മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീവൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രദേശത്ത് പരിശോധന നടത്തിയത്. പരിശോധനയിൽ കടുവയുടെ കാൽപാടുകൾ കണ്ടെത്തിയതിനെത്തുടർന്ന് വനംവകുപ്പ് ഇവിടെ രണ്ട് ക്യാമറ ട്രാപ്പുകൾ സ്ഥാപിക്കുകയും ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തു. കാടുമൂടിക്കിടക്കുന്ന എസ്റ്റേറ്റുകൾ ഉടൻ വെട്ടിത്തെളിക്കണമെന്ന് ഉടമകൾക്ക് സംഘം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, അരിമുള ഭാഗത്ത് സ്ഥാപിച്ച ക്യാമറകളിൽ നിലവിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ രാത്രികാല പരിശോധന ശക്തമാക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.





Leave a Reply