യു -13 ചെസ്സ് ആദി ദിയാനും ജൊഹാന അജിയും ചാമ്പ്യന്മാർ
കൽപറ്റ: കോളേരി കൃഷ്‌ണ വിലാസ് എ.യു. പി. സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സ്റ്റേറ്റ് ചെസ്സ് ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിച്ച യു 13 സെലക്ഷൻ ചെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓപ്പൺ വിഭാഗത്തിൽ ആർ.സി.ആദി ദിയാനും പെൺകുട്ടികളുടെ വിഭാഗത്തിൽ ജൊഹാന അജിയും ചാമ്പ്യന്മാരായി. അനുഗ്രഹ് ഇമ്മാനുവൽ ഷാജി, ആയിഷ സന എന്നിവർ യഥാക്രമം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
നാല് പേരും സംസ്ഥാന യു -13 ചെസ് ചാമ്പ്യൻഷിപ്പിലേക്ക് വയനാട് ജില്ലയിൽ നിന്നു യോഗ്യത നേടി. വിനീഷ് പി.എസ്, സന്തോഷ് വി ആർ, അഭിനവ് രാജ്, സുനിൽ എം കെ, ശ്രീലാൽ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. സംസ്ഥാന വോളിബോൾ അസ്സോസിയേഷൻ വൈസ് പ്രസിഡൻ്റ് പി.ബി ശിവൻ ഉദ്ഘാടനം ചെയ്തു. മനോജ് മാസ്‌റ്റർ സമ്മാനം നൽകി.





Leave a Reply