April 25, 2026

അവധികാല കായിക പരിശീലനം ആരംഭിച്ചു

0
IMG_20260425_112410
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാട് ജില്ലാ സ്പോർട്സ് കൗൺസിലും ജിവിഎച്ച്എസ്എസ് മാനന്തവാടിയും സംയുക്തമായി നടത്തുന്ന അവധികാല കായിക പരിശീലനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ. എം ഫ്രാൻസീസ് ഉദ്ഘാടനം ചെയ്‌തു. ഫുട്ബോൾ, റസ്ലിംങ്ങ്, അത്ലറ്റിക്സ്, ക്രിക്കറ്റ് എന്നിവയിലാണ് നിലവിൽ പരിശീലനം നൽകുന്നത്.

 

പിടിഎ പ്രസിഡണ്ട് എൻ.ജെ ഷജിത്ത് അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മ്‌മാസ്റ്റർ കെ.കെ സുരേഷ് കുമാർ, എസ്എംസി ചെയർമാൻ മൊയ്‌തൂട്ടി, പരിശീലകരായ സജി.കെ.വി, ജസ്റ്റിൻ, കായികാധ്യാപകനായ ജെറിൽ സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ നേർന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *