ശുഭയാത്രാ സുരക്ഷിത യാത്ര; ജില്ലയിൽ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണം ഊര്‍ജിതമാക്കി
കൽപ്പറ്റ: വാഹനാപകടങ്ങള്‍ കുറയ്ക്കാൻ ലക്ഷ്യമിട്ട് ശുഭയാത്രാ സുരക്ഷിത യാത്ര പദ്ധതിയുമായി ജില്ലാ ജനമൈത്രി പൊലീസ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഡ്രൈവര്‍മാര്‍ക്കായി പൊലീസ് നടത്തുന്ന ബോധവത്കരണ പരിപാടികൾ കൂടുതൽ ഊർജിതമാക്കി. മധ്യവേനലവധിക്കാലത്ത് നിരത്തുകളില്‍ തിരക്കേറുന്നതിനാൽ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായാണ് പൊലീസിന്റെ ബോധവത്കരണം.
റോഡുകളിൽ വാഹന പരിശോധനയ്ക്കൊപ്പം ബൈക്ക്, ഓട്ടോ, ബസ്, മറ്റു ഹെവി വാഹനങ്ങള്‍ എന്നിവയുടെ ഡ്രൈവര്‍മാർക്കും കാല്‍നടയാത്രക്കാർക്കും പൊതുജനങ്ങൾക്കും ട്രാഫിക് നിയമങ്ങളെക്കുറിച്ചും ഡിഫന്‍സീവ് ഡ്രൈവിങ് രീതികളെക്കുറിച്ചും കൃത്യമായ ബോധവല്‍ക്കരണം നൽകുന്നുണ്ട്.
ജില്ലയിലെ പൊലീസ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് എല്ലാ ഓട്ടോ, ടാക്സി, ബസ് ഡ്രൈവര്‍മാര്‍ക്കും പ്രത്യേക ബോധവത്ക്കരണം നടത്തുകയും ഗതാഗത സുരക്ഷയ്ക്ക് ഡ്രൈവർമാർ പാലിക്കേണ്ട നിര്‍ദേശങ്ങളടങ്ങിയ ലഘുപുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.





Leave a Reply