കിണർ നിർമ്മാണത്തിനിടെ നിലപ്പലക പൊട്ടി 15 മീറ്റർ താഴ്‌ചയിലേക്ക് വീണു; തൊഴിലാളിക്ക് പരിക്ക്
മീനങ്ങാടി: കിണർ നിർമ്മാണത്തിനിടെ നിലപ്പലക പൊട്ടി തൊഴിലാളിക്ക് പരിക്ക്. തമിഴ്‌നാട് സ്വദേശിയായ മതിയഴകൻ എന്ന മധുവിനാണ് പരിക്കേറ്റത്. നിലപ്പലക പൊട്ടിയതിനെ തുടർന്ന് 15 മീറ്റർ താഴ്‌ചയുള്ള കിണറിലേക്ക് മധു വീഴുകയായിരുന്നു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പരിക്കേറ്റ മധുവിനെ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. കിണറുപണി കരാറുകാരനായ മധു മീനങ്ങാടിയിൽ കഴിഞ്ഞ 30 വർഷത്തോളമായി താമസിച്ചുവരികയാണ്.





Leave a Reply