എസ്.എസ്.എൽ.സി പരീക്ഷ: പനമരം ബദ്റുൽ ഹുദയ്ക്ക് മികച്ച വിജയം; എ പ്ലസ് നേടിയ മുഹമ്മദ് ഡാനിഷിന് അനുമോദനം
പനമരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിദ്യാർത്ഥികളെയും വിജയിപ്പിച്ചു കൊണ്ട് പനമരം ബദ്റുൽ ഹുദ മികച്ച വിജയം കൈവരിച്ചു. പരീക്ഷയിൽ ഉന്നത വിജയം നേടി സ്ഥാപനത്തിന്റെ എ പ്ലസ് ജേതാവായി മാറിയ മുഹമ്മദ് ഡാനിഷ് ഷിമോഗയെ ചടങ്ങിൽ പ്രത്യേകം അനുമോദിച്ചു. വിജയികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് എ പ്ലസ് നേടിയ ഡാനിഷിനുള്ള പ്രത്യേക സമ്മാനം ജനറൽ സെക്രട്ടറി പി. ഉസ്മാൻ മൗലവി വിതരണം ചെയ്തു. റഷീദുദ്ദീൻ ഷാമിൽ ഇർഫാനി കാന്തപുരം, ഷാഫി നൂറാനി രാമല്ലൂർ, നൗഫൽ അഹ്സനി പെരുന്തട്ടെ, ഇബ്രാഹിം സഖാഫി പനമരം തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.





Leave a Reply