May 22, 2026

മാനന്തവാടി മെഡിക്കൽ കോളേജ് വിവാദങ്ങൾ അവസാനിപ്പിക്കണം: പി വി ജോർജ്ജ്

0
WhatsApp Image 2026-05-22 at 6.01.01 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടിയിൽ പ്രവർത്തിക്കുന്ന വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രവർത്ത നങ്ങൾ അവസാനിപ്പിക്കണമെന്ന് വയനാട് ജില്ല കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറിയും മാനന്തവാടി നഗരസഭ വികസനകാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാനുമായ പി വി ജോർജ്ജ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവർത്തിച്ച് വരുന്ന മെഡിക്കൽ കോളേജ് ആശുപത്രി അവിടെ തന്നെ നിലനിൽക്കുമെന്ന യാഥാർത്ഥ്യം അംഗീകരിച്ചെ മതിയാവുമെന്നും മെഡിക്കൽ കോളേജിന് ആവശ്യമായ സ്ഥലം കണ്ടെത്താൻ കഴിയാത്ത സാഹചര്യം വന്നാൽ മാനന്തവാടിയിൽ തന്നെ സ്വകാര്യ സ്ഥലം വിലക്കെടുക്കാൻ കഴിയും. മുമ്പ് മാനന്തവാടി എഞ്ചിനിയങ്ങറിംങ്ങ് കോളേജ് അനുവദിച്ചപ്പോഴും ഇതെ സാഹചര്യം നിലനിന്നിരുന്നു. എന്നാൽ സ്വകാര്യ സ്ഥലം വിലക്കെടുത്ത് എഞ്ചിനിംയറിംങ്ങ് കോളേജ് യാഥാർത്ഥ്യമാക്കാൻ നമ്മുക്ക് കഴിഞ്ഞു. പേരാവൂർ, കൊട്ടിയൂർ, കർണ്ണാടകയിലെ കുടക്, ബൈരക്കുപ്പ എന്ന സ്ഥലങ്ങളിൽ താമസിക്കുന്നവർ മാനന്തവാടി മെഡിക്കൽ കോളേജിനെയാണ് ആശ്രയിക്കുന്നത്.

ക്യത്യമായ പഠനം നടത്തി ആവശ്യമായ പ്രവർത്തനത്തിന് പദ്ധതികൾ തയ്യാറാക്കി ഒരു സമ്പൂർണ്ണ മെഡിക്കൽ കോളേജ് യാഥാർത്ഥ്യ മാക്കുകയാണ് വേണ്ടത്. അതിന് പ്രത്യേകം താൽപര്യം എടുക്കുമെന്നും വയനാട്ടിലെ ചിക്തിസാ രംഗത്ത് വിപ്ലകരമായ മാറ്റം യഥാർത്ഥ്യവൽക്കരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ഉറപ്പ് നൽകിട്ടുണ്ട്.

മാനന്തവാടി എം എൽ എ ഉഷ വിജയൻ്റെ നേത്യത്വത്തിൽ കൃത്യമായ പദ്ധതിയും പ്ലാനും സർക്കാരിന് സമർപ്പിക്കും. വയനാട്ടിലെ മെഡിക്കൽ മേഖല തന്നെ കോഴിക്കോടൻ ലോബികളുടെ കൈയ്യിലാണ് ഇരിക്കുന്നത്. വയനാട്ടിൽ നിന്നും ആംബുലൻസ് ചുരം ഇറങ്ങിയില്ലെങ്കിൽ കോഴിക്കോട്ടിലെ വൻകിട ആശുപ്രതികളുടെ നില നിൽപുതന്നെ അപകടത്തിലാവുന്നമെന്നതും ഒരു യഥാർഥ്യമാണ്.

ആരോഗ്യമേഖല തന്നെ കെ കെ ആർ, ബ്ലോക്ക് റോക്ക് എന്നീ ഭീമന്മാർ കോഴിക്കോട് നഗരങ്ങളിലിൽ പോലും വൻകിട ആശുപത്രി കൾ കൈയ്യടക്കി കഴിഞ്ഞു. ഈ സാഹചര്യത്തിലെങ്കിലും വിവാദമില്ലാതെ വയനാട്ടുകാർ ഒരുമിച്ച് നിൽകുവാനും, നമ്മളുടെ ജില്ലയിൽ തന്നെ കൂടുതൽ ആശുപത്രികളും സൗകര്യങ്ങളും ഉണ്ടാക്കുകയാണ് വേണ്ടത്. കൽപ്പറ്റയിൽ മറ്റൊരു മെഡിക്കൽ കോളേജും സുപ്പർ സ്പെഷ്യാറ്റി ഹോൽപ്പിറ്റലകളും ആലോചിക്കേണ്ട കാലം അതിക്രമിച്ച് കഴിഞ്ഞു. നിലവിലുള്ള മെഡിക്കൽ കോളേജിനെതിരെ വിവാദങ്ങൾ സ്യഷ്ടിക്കേണ്ട സമയമല്ല. ഈ കാലഘട്ടത്തിൻ്റെ ശബ്ദം ഉൾക്കൊണ്ട് ആധുനീക ചിക്തിസാ സൗകര്യങ്ങൾ ഉറപ്പാൻ നമ്മക്ക് ഒരുമിച്ച് ശ്രമിക്കണം എന്നും പി വി ജോർജ് പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *