July 15, 2026

വീണ്ടും കുതിച്ചുയർന്ന് സ്വർണവില; പുതുക്കിയ നിരക്ക് അറിയാം

0
ksrtc
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. കുറച്ചുദിവസങ്ങളായി തുടർന്ന ഇടിവിനുശേഷമാണ് വില ഉയർന്നത്. പവന് 560 രൂപ വർധിച്ച് 1,05,280 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 70 രൂപ വർധിച്ച് 13,160 രൂപയായി. നിരക്കിലെ ഈ മാറ്റങ്ങൾ സ്വർണം വാങ്ങുന്നവരിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

വിവിധ കാരറ്റിലുള്ള സ്വർണവിലയിലും ഇന്ന് വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 55 രൂപ വർധിച്ച് 10,810 രൂപയും പവന് 86,480 രൂപയുമായി. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപ വർധിച്ച് 8,425 രൂപയിലെത്തി. ഒരു പവന് 67,400 രൂപയാണ് നിരക്ക്. ഒൻപത് കാരറ്റ് സ്വർണം ഗ്രാമിന് 30 രൂപയുടെ വർധനയോടെ 5,435 രൂപയായി. ഒരു പവൻ സ്വർണത്തിന് 43,480 രൂപയാണ് രേഖപ്പെടുത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *