വെങ്ങപ്പള്ളി ഓടമൂട്ടില്‍ സ്മാര്‍ട്ട് അംഗന്‍വാടി പ്രിയങ്ക ഗാന്ധി എം.പി ഉദ്ഘാടനം ചെയ്തു
വെങ്ങപ്പള്ളി: വെങ്ങപ്പള്ളി പഞ്ചായത്തിലെ ഓടമൂട്ടില്‍ പുതുതായി സജ്ജമാക്കിയ സ്മാര്‍ട്ട് അംഗന്‍വാടിയുടെ ഉദ്ഘാടനം പ്രിയങ്ക ഗാന്ധി എം.പി നിര്‍വഹിച്ചു. രാവിലെ പത്തരയോടെ നടന്ന ഉദ്ഘാടനച്ചടങ്ങിന് ശേഷം അംഗന്‍വാടിയിലെ കുട്ടികള്‍ക്കൊപ്പം സമയം ചിലവഴിച്ച ശേഷമാണ് എം.പി മടങ്ങിയത്. ചടങ്ങില്‍ കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസര്‍ പാലക്കല്‍, വൈസ് പ്രസിഡന്റ് ഷീജ എന്‍., വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹസീന മുജീബ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാമന്‍ കെ.എ., ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിഥില എം.കെ. എന്നിവര്‍ സംബന്ധിച്ചു.
പഞ്ചായത്ത് അംഗങ്ങളായ വിനീഷ്, നിതിന്‍, ശ്രീജിത്ത്, സലിം ബാവ, വസന്ത, ശര്‍ബിന എം.പി., ഷമീറ മുത്തലിബ്, രമേശ് ബാബു, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഞ്ജലി, കല്‍പ്പറ്റ സി.ഡി.പി.ഒ. സന്ധ്യ, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ബിന്ദു എന്നിവരും നജീബ് വി.എ., ഉസ്മാന്‍ പഞ്ചാര, രാജന്‍ മാസ്റ്റര്‍, തന്നാനി അബൂബക്കര്‍ ഹാജി, സലീം ചാലില്‍, നാസര്‍ പച്ചൂരാന്‍, സാലിഹ് എ.പി., നാസര്‍ പി.എം., മോഹനന്‍, ഷമീര്‍, അല്‍ഫിന്‍, മുബാരിഷ്, ജോണ്‍സണ്‍, പുഷ്പലത, മുഹമ്മദലി, ഇബ്രാഹിം ഒടുങ്ങാട്, റുക്കിയ, ഷംന റഹ്‌മാന്‍ തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമായി.





Leave a Reply