June 27, 2026

തരിയോട് ഗ്രാമപഞ്ചായത്തിൽ ‘മൺസൂൺ മത്സ്യ സമൃദ്ധി’ വിളവെടുപ്പ് നടത്തി

0
IMG_20260627_170931
By ന്യൂസ് വയനാട് ബ്യൂറോ

കാവുംമന്ദം: ട്രോളിംഗ് നിരോധന കാലത്ത് മത്സ്യ ലഭ്യത ഉറപ്പുവരുത്തുക, വിഷരഹിത മത്സ്യം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ‘മൺസൂൺ മത്സ്യ സമൃദ്ധി 2026’ പദ്ധതിയുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്തിൽ മത്സ്യ വിളവെടുപ്പ് നടത്തി. പഞ്ചായത്തിലെ കർഷകനായ സെബാസ്റ്റ്യൻ വെള്ളാരംകാലയുടെ കൃഷിയിടത്തിൽ നടന്ന വിളവെടുപ്പ് ഉത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ബേബി മൂത്തേടത്ത്, വില്ലി വെള്ളാരം കാല, പ്രമോട്ടർ രാജി ഹരീന്ദ്രനാഥ്, സെബാസ്റ്റ്യൻ വെള്ളാരം കാല തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *