കണിയാമ്പറ്റ മില്ല് മുക്കിൽ കെ.കെ.എം.എ. കുടിവെള്ള പദ്ധതി സമർപ്പിച്ചു
കൽപ്പറ്റ: കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ്റെ (കെ.കെ.എം.എ.) ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി, വയനാട് ജില്ലയിലെ കണിയാമ്പറ്റ മില്ല് മുക്കിൽ നിർമിച്ച പൊതു കിണർ നാടിന് സമർപ്പിച്ചു. പ്രദേശത്ത് കുടിവെള്ളത്തിന് വളരെയേറെ പ്രയാസമനുഭവിക്കുന്ന ഇരുപതോളം കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്നതാണ് ഈ പദ്ധതി. ഉസ്താദ് മുഹമ്മദ് കുട്ടി ഹസ്സനിയുടെ ഭക്തിനിർഭരമായ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ കെ.കെ.എം.എ. സംസ്ഥാന കമ്മറ്റി പ്രസിഡൻ്റ് റസാഖ് മേലടി അദ്ധ്യക്ഷത വഹിച്ചു. വയനാട്ടിലെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനായ റസാഖ് കൽപ്പറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അബ്ബാസ്, മഹല്ല് കമ്മറ്റി പ്രസിഡൻ്റ് അറക്കൽ മൂസ്സ ഹാജി, മഹല്ല് കമ്മറ്റി സെക്രട്ടറി നെല്ലോളി കുഞ്ഞമ്മദ്, കബ്ലക്കാട് ജുമാമസ്ജിദ് ഖത്തീബ് മുഹമ്മദ് കുട്ടി ഹസ്സനി, കെ.കെ.എം.എ. സംസ്ഥാന വൈസ് പ്രസിഡൻ്റ് അലിക്കുട്ടി ഹാജി, കെ.കെ.എം.എ. മലപ്പുറം ജില്ലാ ട്രഷറർ ഇബ്രാഹിം മൂസ്സ, മുനീർ തുണ്ടിയിൽ, അബ്ദു കുറ്റിച്ചിറ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കെ.കെ.എം.എ. ജനറൽ സെക്രട്ടറി ഏ.വി. മുസ്തഫ സ്വാഗതവും, ഓർഗനൈസിംഗ് സെക്രട്ടറി യു.എ. ബക്കർ നന്ദിയും പറഞ്ഞു. കുടിവെള്ള പദ്ധതിയുടെ ഗുണഭോക്താക്കളായ നൂറോളം പേർ ചടങ്ങിൽ പങ്കെടുത്തു.





Leave a Reply