ബത്തേരി അസംപ്ഷൻ എ.യു.പി. സ്കൂളിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു
ബത്തേരി: അന്താരാഷ്ട്ര ചാന്ദ്രദിനത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി അസംപ്ഷൻ എ.യു.പി. സ്കൂളിൽ വൈവിധ്യമാർന്ന ശാസ്ത്രപരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ബഹിരാകാശ ശാസ്ത്രത്തോടും ചന്ദ്രപര്യവേഷണത്തോടും ശാസ്ത്രീയ ചിന്തയോടും താൽപര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ റോക്കറ്റ് നിർമാണ മത്സരം, പോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ ആവേശപൂർവം മത്സരങ്ങളിൽ പങ്കെടുത്ത് അവരുടെ സർഗാത്മകതയും ശാസ്ത്രീയ അറിവും പ്രകടിപ്പിച്ചു. പരിപാടികൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ഷോജി ജോസഫ് ചന്ദ്രദിന സന്ദേശം നൽകി. അധ്യാപകരായ സി. സിമി, ചരിസ്മ തോമസ്, ഷെറിൻ തോമസ്, അമൽ ബെന്നി എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.





Leave a Reply