August 9, 2026

നട്ടെല്ല് പൊട്ടി മരിച്ച മാധവന്റെ വീട്‌ സിപിഐ എം നേതാക്കൾ സന്ദർശിച്ചു

0
IMG_20260809_091739
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: അയൽവാസിയുടെ വീട്ടുവളപ്പിൽ പണിയെടുക്കുന്നതിനിടയിൽ വളച്ചാക്കുമായി വീണ്‌ നട്ടെല്ല്‌പൊട്ടി മരിച്ച കാരപ്പൂതാടി കാട്ടുനായ്ക്ക ഉന്നതിയിലെ മാധവന്റെ വീട്‌ സിപിഐ എം നേതാക്കൾ സന്ദർശിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാധവനെ ആശുപത്രിയിൽ കൊണ്ടുപോകാൻ തൊഴിലുടമ തയ്യാറായില്ലെന്ന്‌ മക്കളായ ഉണ്ണിമായയും ആനന്ദും സഹോദരി ലീലയും നേതാക്കളെ അറിയിച്ചു. കരഞ്ഞുപറഞ്ഞതിനെ തുടർന്ന് അപകടം നടന്ന്‌ അഞ്ചുമണിക്കൂറിന്‌ ശേഷമാണ്‌ ആശുപത്രിയിൽ കൊണ്ടുപോയതെന്നും ബത്തേരി താലൂക്ക്‌ ആശുപത്രയിൽ മതിയായ ചികിത്സ നൽകിയില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

 

മക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ച നേതാക്കൾ, നീതിക്കായി കുടുംബം നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും ഒപ്പമുണ്ടാകുമെന്ന ഉറപ്പും നൽകി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, ബത്തേരി ഏരിയാ സെക്രട്ടറി പി ആർ ജയപ്രകാശ്‌, ഏരിയാ കമ്മിറ്റി അംഗങ്ങളായ സി എൻ രവി, കെ എം സിന്ധു, ലോക്കൽ സെക്രട്ടറി വി എസ്‌ ഷാരീസ്‌ എന്നിവരാണ്‌ കാരപ്പൂതാടി ഉന്നതിയിലെത്തിയത്‌.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *