August 8, 2026

എസ്.ഇ.യു വയനാട് ജില്ലാ കൺവെൻഷനും യാത്രയയപ്പും സംഘടിപ്പിച്ചു

0
WhatsApp Image 2026-08-08 at 7.20.25 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : എസ്. ഇ.യു (സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ) വയനാട് ജില്ലാ കൺവെൻഷനും യാത്രയയപ്പും സംഘടിപ്പിച്ചു. പനമരം ലീഗ് ഹൗസിൽ നടന്ന ചടങ്ങ് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.മുഹമ്മദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. എസ്.ഇ.യു ജനറൽ സെക്രട്ടറി ആമിർ കോഡൂർ മുഖ്യ പ്രഭാഷണം നടത്തി.

നിയോജക മണ്ഡലം മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് ഡി. അബ്ദുളള, പനമരം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അസീസ്, പനമരം പഞ്ചായത്ത് ട്രഷറർ സി.കെ അബ്ദുറഹ്മാൻ, കോവ ഷാജഹാൻ, മുജീബ്, കുഞ്ഞു മുഹമ്മദ്, റമീസ് ബക്കർ എന്നിവർ സംസാരിച്ചു. സർവ്വീസിൽ നിന്നും വിരമിക്കുന്ന മൊയ്തു. സി, റഷീദ്. വി.പി എന്നിവർക്ക് ഉപഹാരം നൽകി.

യോഗത്തിൽ എസ്.ഇ.യു മെമ്പർഷിപ്പ് ഐ.ടി.ഐ ജീവനക്കാരനായ വിനോദിന് നൽകി കൊണ്ട് മെന്പർഷിപ്പ് ക്യാമ്പയ്ന് തുടക്കം കുറിച്ചു.ഷുക്കൂർ തരുവണ സ്വാഗതഭാഷണം നടത്തി.അസീസ് എ.കെ യോഗത്തിൽ അധ്യക്ഷനായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *