August 23, 2026

ഓണാഘോഷത്തോടൊപ്പം ജീവകാരുണ്യ മാതൃകയും: ക്യാൻസർ ബാധിതനായ സഹപാഠിക്കായി തുക സ്വരൂപിച്ച് കാപ്പിസെറ്റ് സ്കൂളിലെ വിദ്യാർത്ഥികൾ

0
IMG_20260823_183525
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: നിറപ്പകിട്ടാർന്ന ഓണാഘോഷത്തോടൊപ്പം സഹപാഠിക്ക് ജീവകാരുണ്യ തണലൊരുക്കി കാപ്പിസെറ്റ് മുതലമാരൻ മെമ്മോറിയൽ ഗവൺമെന്റ്ഹൈസ്കൂളിലെ വിദ്യാർത്ഥികൾ വേറിട്ട മാതൃകയായി. സുന്ദരിക്ക് പൊട്ടുതൊടൽ, ആനയ്ക്ക് വാൽവരയ്ക്കൽ, കസേരകളി, റാമ്പ് വാക്കിംഗ്, പുഞ്ചിരി മത്സരം, ബോൾ പാസിംഗ്, മ്യൂസിക്കൽ ചെയർ, ലെമൺ റെയ്സ്, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, ഡി.ജെ ഡാൻസ് തുടങ്ങിയ വിവിധ പരിപാടികളും ഓണസദ്യയും പായസവും ഉൾപ്പെടുത്തിയാണ് സ്കൂളിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ആഘോഷങ്ങൾക്കിടയിലും ഇതേ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അമർജിത്ത് ക്യാൻസർ രോഗബാധയെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുകയാണെന്ന വാർത്തയറിഞ്ഞ സഹപാഠികൾ ചേർന്ന് 60,000 രൂപ സ്വരൂപിച്ച് നൽകുകയായിരുന്നു. ഓണാഘോഷത്തോടൊപ്പം കൂട്ടുകാരനെ സഹായിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികൾ. ചടങ്ങുകൾക്ക് ഹെഡ്മിസ്ട്രസ് ഷാന്റി ഇ.കെ, പി.ടി.എ പ്രസിഡന്റ് ചാർലി പി.ആർ, വാർഡ് മെമ്പർ മോഹനൻ മരവയൽ, പി.ടി.എ വൈസ് പ്രസിഡന്റ് ടോണി, എം.പി.ടി.എ പ്രസിഡന്റ് ഗാന പ്രകാശ്, എസ്.എം.സി ചെയർമാൻ നാരായണൻ, സീനിയർ അസിസ്റ്റന്റ് മാർഗരറ്റ് മാനുവൽ, മോഹനൻ കെ.കെ, രജീഷ് പി.ടി, സ്റ്റാഫ് സെക്രട്ടറി ഷിബു ടി.ആർ എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *