August 31, 2026

ടി കെ അച്യുതൻ റൈറ്റർ അനുസ്മരണം സംഘടിപ്പിച്ചു

0
IMG_20260829_210507
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവും ജനതാദൾ വയനാട് ജില്ലാ കമ്മിറ്റി അംഗം, കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ്, ദീർഘകാലം കൽപ്പറ്റ നഗരസഭ വൈസ് ചെയർമാൻ, കൽപ്പറ്റ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിക്കുകയും ചെയ്തിരുന്ന ടി കെ അച്യുതൻ റൈറ്ററുടെ പതിനെട്ടാം അനുസ്മരണ ദിനം ആചരിച്ചു. രാഷ്ട്രീയ ജനതാദൾ  കൽപ്പറ്റ മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണയോഗം ആർ ജെ ഡി ജില്ലാ പ്രസിഡന്റ് ഡി രാജൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സി കെ നൗഷാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡന്റ് പി കെ രാജൻ, പി പി ഷൈജൽ, നാസർ കുരുണിയൻ, കെ സനുഷ് കുമാർ, റഷീദ് കെ.ടി, കെ അനിൽകുമാർ, കെ കെ ബിജു, അഡ്വ. ജിതിൻ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *