November 18, 2026

മാനന്തവാടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു

0
WhatsApp Image 2026-11-18 at 7.22.41 AM (2)
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: 45-മത് മാനന്തവാടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു. വെള്ളമുണ്ട ഗവ ഹയർ സെക്കൻഡറി സ്കൂൾ, വെള്ളമുണ്ട എ.യു.പി സ്കൂളിൽ നടക്കുന്ന മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നവംബർ 20 വരെ നടക്കുന്ന കലാ മേളയിൽ പത്മശ്രീ ചെറുവയൽ രാമന്റെ സ്മരണാർത്ഥമാണ് കലോത്സവ വേദികൾക്ക് പേര് നൽകിയിരിക്കുന്നത്. 16 വേദികളിലായി കലാ മേള അരങ്ങേറും. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമർ ലൈല അധ്യക്ഷയായ പരിപാടിയിൽ
ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി.എ ശശീന്ദ്ര വ്യാസ്, തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എംപ്രമോദ് മാസ്റ്റർ, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയി, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ലതിക, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഉനൈസ് തോട്ടോളി, ആസ്യ മൊയ്തു, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സൗദ കൊടുവേരി, പി.കെ. അബ്ദുൾ സലാം, ആത്തിക്ക ടീച്ചർ, മാനന്തവാടി എ.ഒ സുനിൽകുമാർ, ജനപ്രതിനിധികൾ,രാഷ്ട്രീയ പാർട്ടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *