എടച്ചന കുങ്കൻ യോദ്ധാവ്’ പുസ്തകം പ്രകാശനം ചെയ്തു
കൽപ്പറ്റ: വയനാടിന്റെ ചരിത്ര പുരുഷനും പഴശ്ശിരാജാവിന്റെ മുന്നണിപ്പോരാളിയുമായിരുന്ന എടച്ചന കുങ്കന്റെ ജീവിതത്തെ ആസ്പദമാക്കി എൽ.എസ്.ജി.ഡി. അസി. ഡയറക്ടറും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മുൻ സെക്രട്ടറിയുമായ രാജേഷ് കുറുമാത്തൂർ രചിച്ച ‘എടച്ചന കുങ്കൻ യോദ്ധാവ്’ പുസ്തകം പ്രകാശനം ചെയ്തു. നിയമസഭാ മന്ദിരത്തിൽ മന്ത്രി ടി. സിദ്ദിഖ് പ്രകാശനം നിർവഹിച്ചു. ഉഷാ വിജയൻ എം.എൽ.എ, ഗ്രന്ഥകാരൻ രാജേഷ് കുറുമാത്തൂർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം.





Leave a Reply