September 2, 2026

കായിക-കലാ വഴികളിൽ ലഹരി കണ്ടെത്തി മറ്റു ലഹരികളെ തുരത്തണം: ജില്ലാ പോലീസ് മേധാവി

0
WhatsApp Image 2026-09-02 at 8.59.09 PM
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: കായിക-കലാ പ്രവർത്തനങ്ങളിലൂടെ ആരോഗ്യകരമായ ലഹരി കണ്ടെത്തി, ജീവിതത്തെ തകർക്കുന്ന മറ്റു ലഹരികളെ അകറ്റിനിർത്തണമെന്ന് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ്. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ മീനങ്ങാടി കോസ്മോസ് ക്വാർട്ടിൽ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക മത്സരങ്ങളിൽ സജീവമായി പങ്കെടുക്കുന്നതിലൂടെയും വായന, എഴുത്ത് തുടങ്ങിയ സർഗാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെയും യുവതലമുറയ്ക്ക് ലഹരിയിൽ നിന്ന് അകന്നുനിൽക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബത്തേരി ഡിവൈ.എസ്.പി എം.എം. അബ്ദുൾ കരീം അധ്യക്ഷത വഹിച്ചു. നാർകോടിക് സെൽ ഡിവൈ.എസ്.പി പി. രാജേഷ്, എസ്‌.എം.എസ് ഡിവൈ.എസ്.പി ഷജു ജോസഫ്, കോസ്മോസ് പ്രസിഡന്റ് അഡ്വ. അരുൺ, എസ്.ഐമാരായ സന്തോഷ് മോൻ, ഹരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

ടൂർണമെന്റിൽ കെ.ആർ. സജീവൻ- എം.എൻ. നേതിൽ ടീം(സ്‌പെഷ്യൽ യൂണിറ്റ്) ചാമ്പ്യന്മാരായി. എം.എ. ഫിനു- എം.എ. അനസ് ടീം (ഡി. എച്ച്. ക്യൂ) റണ്ണേഴ്‌സ് അപ്പായി. വിജയികൾക്ക് അമ്പലവയൽ സി.ഐ ബിജു ആന്റണി ട്രോഫികൾ നൽകി.

നാളെ രാവിലെ പനമരം ഫിറ്റ്‌കാസ ടർഫിൽ ഫുട്ബോൾ ടൂർണമെന്റ് നടക്കും. ജില്ലാ പോലീസ് മേധാവി ഉദ്ഘാടനം ചെയ്യും. കൽപ്പറ്റ, ബത്തേരി, മാനന്തവാടി സബ് ഡിവിഷനുകൾ, ഡി.എച്ച്.ക്യൂ, സ്‌പെഷ്യൽ യൂണിറ്റ് എന്നിങ്ങനെ അഞ്ച് ടീമുകളായാണ് മത്സരങ്ങൾ. 05.09.2026 ശനിയാഴ്ച കല്പറ്റയിൽ ലഹരിവിരുദ്ധ മാരത്തൺ പരിപാടികളും ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *