September 6, 2026

അധ്യാപകരെ ആദരിച്ച് തൊണ്ടർനാട് എം.ടി.ഡി.എം. സ്കൂൾ പി.ടി.എ.

0
IMG_20260906_121319
By ന്യൂസ് വയനാട് ബ്യൂറോ

തൊണ്ടർനാട്: അധ്യാപക ദിനത്തിൽ തൊണ്ടർനാട് എം.ടി.ഡി.എം. ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ദിനാഘോഷവും എട്ടാം ക്ലാസിൽ പുതുതായി ജെ.ആർ.സി. വളണ്ടിയറായ വിദ്യാർത്ഥികൾക്ക് സ്കാർഫ് അണിയിക്കലും സംഘടിപ്പിച്ചു. പി.ടി.എ. കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ, സ്കൂളിലെ മുഴുവൻ അധ്യാപകരെയും അനുമോദിക്കുകയും സ്നേഹസമ്മാനം വിതരണം ചെയ്യുകയും ചെയ്തു.

 

പി.ടി.എ. പ്രസിഡന്റ് ടി. മൊയ്തു, പ്രിൻസിപ്പൽ മഞ്ജു ടീച്ചറെ ഷാൾ അണിയിച്ച് ആദരിച്ചു. തുടർന്ന് ഹെഡ്മാസ്റ്റർ ബിജു മാഷെ വൈസ് പ്രസിഡന്റ് ബ്രില്ലി ഷാൾ അണിയിച്ച് ആദരിക്കുകയുണ്ടായി. തുടർന്ന് പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളും വിദ്യാർത്ഥികളും ഓരോ അധ്യാപകർക്കും സ്നേഹസമ്മാനങ്ങൾ നൽകി ആദരിച്ചു.

 

ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് ടി. മൊയ്തു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബ്രില്ലി സ്വാഗതം പറഞ്ഞു. മദർ പി.ടി.എ. വൈസ് പ്രസിഡന്റ് ഉഷ, ജാഫർ കോറോം, പ്രകാശൻ വെള്ളമുണ്ട, സജി വാളാട്, ജോബ്ന പാതിരിമന്നം തുടങ്ങിയവർ പ്രസംഗിച്ചു.

 

ജെ.ആർ.സി., എസ്.പി.സി. വിദ്യാർത്ഥികൾ സ്വന്തമായി തയ്യാറാക്കിയ ആശംസാ കാർഡുകളും സമ്മാനങ്ങളും സ്നേഹോപഹാരമായി അധ്യാപകർക്ക് നൽകി. സ്കൂൾ പ്രിൻസിപ്പൽ മഞ്ജു ടി. നന്ദി പ്രകാശിപ്പിച്ചു. ഹെഡ്മാസ്റ്റർ ബിജു പി.ടി.കെ., സജിമോൻ സ്‌കറിയ, മിന്നു മാത്യു, ബിന്ദുമോൾ പത്രോസ്, ജെഫ്രിൻ ടോം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *