അഴിമതിക്കെതിരെ പൊരുതാം; ലോക്കൽ ഗവേണൻസ് വാച്ച് രൂപീകരിച്ചു
കൽപ്പറ്റ : കൽപ്പറ്റ കേന്ദ്രമാക്കി അഴിമതി വിരുദ്ധ പൗരാവകാശ സംഘടനയായ ലോക്കൽ ഗവേണൻസ് വാച്ച് (LGW) രൂപീകരിച്ചു. പ്രശസ്ത സാംസ്കാരിക പ്രവർത്തകനായ അലി ബ്രാൻ ലോഗോ പ്രകാശനം നിർവഹിച്ചു. രമേഷ് എ ആർ പ്രസിഡന്റും, അനീഷ് വരദൂർ സെക്രട്ടറിയുമായും, മനു മത്തായി ട്രഷററുമായി തിരഞ്ഞെടുക്കപ്പെട്ടു.
മാത്യു എബ്രഹാം (വൈസ് പ്രസിഡന്റ്), പീറ്റർ എം എ (വൈസ് പ്രസിഡന്റ്), രഞ്ജിത്ത് ദിവാകർ (ജോ. സെക്രട്ടറി) ലിമേഷ് കുമാർ ടി എം (ജോ. സെക്രട്ടറി) തോമസ് ഉഴുന്നിങ്കൽ (എക്സിക്യൂട്ടീവ് അംഗം) എന്നിവരെയും ഭാരവാഹികളായി തിരഞ്ഞെടുത്തു. അഴിമതിക്കും, ക്രമക്കേടുകൾക്കുമെതിരെ മൂന്നാം കണ്ണായി സംഘടന നിലയുറപ്പിക്കുമെന്ന് പ്രസിഡന്റ് രമേഷ് എ ആർ യോഗത്തിൽ പറഞ്ഞു.





Leave a Reply