എട്ടുനോമ്പ് ആചരണം: കാക്കഞ്ചേരി കുരിശിൻ തൊട്ടിയിൽ സന്ധ്യാ പ്രാർത്ഥന നടത്തി
മാനന്തവാടി: സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള കാക്കഞ്ചേരിയിലെ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിതമായ കുരിശിൻ തൊട്ടിയിൽ എട്ടുനോമ്പ് ആചരണത്തോട് അനുബന്ധിച്ച് സെപ്റ്റംബർ ഒന്ന് മുതൽ എട്ട് വരെ എല്ലാ ദിവസവും വൈകിട്ട് സന്ധ്യാ പ്രാർത്ഥന നടത്തി. സമാപന ദിവസമായ സെപ്റ്റംബർ എട്ടിന് സന്ധ്യാ പ്രാർത്ഥന, മധ്യസ്ഥ പ്രാർത്ഥന, വചന ശുശ്രൂഷ, ആശീർവാദം, നേർച്ച ഭക്ഷണം എന്നിവ നടന്നു. ചടങ്ങുകൾക്ക് ഫാ. എൽദൊ കൂരൻതാഴത്ത് പറമ്പിൽ കാർമികത്വം വഹിച്ചു.





Leave a Reply