19-ാമത് ജൈവവൈവിധ്യ കോൺഗ്രസ് സെപ്റ്റംബർ 26ന് ബത്തേരിയിൽ
കൽപ്പറ്റ: വിദ്യാർത്ഥികൾക്കിടയിൽ ജൈവവൈവിധ്യ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോർഡ് എല്ലാവർഷവും നടത്തിവരുന്ന ചിൽഡ്രൻസ് ബയോ ഡൈവേഴ്സിറ്റി കോൺഗ്രസ് സെപ്റ്റംബർ 26ന് സംഘടിപ്പിക്കുന്നു. ബത്തേരിയിലെ സെൻമേരിസ് കോളേജിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പെൻസിൽ ഡ്രോയിങ്, പെയിന്റിംഗ്, പ്രൊജക്റ്റ് അവതരണം, ഹോം സ്റ്റഡ് ബയോഡയവേഴ്സിറ്റി, എന്നീ നാല് മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. ജൂനിയർ സീനിയർ വിഭാഗങ്ങളായി വിദ്യാർഥികൾക്ക് പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ ജില്ലാ കോഡിനേറ്ററുമായി ബന്ധപ്പെടുക. ജില്ലാതല മത്സരങ്ങളിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് സംസ്ഥാന തലങ്ങളിൽ പങ്കെടുക്കാൻ അർഹരാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 9656863232.





Leave a Reply