റോഡരികിൽ കാടുമൂടി അപകടഭീഷണി: അടിയന്തരമായി വെട്ടിത്തെളിക്കണമെന്ന് എസ്ഡിപിഐ
തലപ്പുഴ: തലശ്ശേരി–മാനന്തവാടി പ്രധാന റോഡിന്റെ ഇരുവശങ്ങളിലും കാട് വളർന്നുപിടിച്ചത് കാൽനടയാത്രക്കാർക്കും വിദ്യാർത്ഥികൾക്കും കടുത്ത ദുരിതമാകുന്നതായി എസ്ഡിപിഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റി പ്രസ്താവിച്ചു. റോഡരികിലേക്ക് വളർന്നുനിൽക്കുന്ന കാടും പുൽച്ചെടികളും കാരണം നടന്നുപോകാനുള്ള ഇടം ഗണ്യമായി കുറഞ്ഞത് പ്രത്യേകിച്ച് സ്കൂൾ കുട്ടികളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കാട്ടിൽ നിന്ന് പാമ്പുകളോ മറ്റ് ഇഴജന്തുക്കളോ പുറത്തുവരാനുള്ള സാധ്യതയുള്ളതിനാൽ വിദ്യാർത്ഥികൾ റോഡിലേക്ക് ഇറങ്ങി നടക്കേണ്ടി വരുന്നത് വാഹനാപകട സാധ്യത വർധിപ്പിക്കുന്നു. അതിനാൽ, ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് റോഡരികിലെ കാടുകൾ വെട്ടിത്തെളിച്ച് സുരക്ഷിതമായ യാത്രാസൗകര്യം ഉറപ്പാക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.





Leave a Reply