സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ജില്ലയിൽ 20 സ്കൂളിൽ സോഷ്യൽ ഓഡിറ്റിംഗ്
കൽപ്പറ്റ: പി.എം.പോഷൺ (പ്രധാനമന്ത്രിപോഷൺ ശക്തി നിർമാൺ ) എന്ന പേരിൽ സംസ്ഥാനത്ത് 297 വിദ്യാലയങ്ങളിൽ കിലയുടെ നേതൃത്തിൽ സോഷ്യൽ ഓഡിറ്റ് നടത്തുന്നു. വയനാട് ജില്ലയിൽ 20 വിദ്യാലയത്തിലാണ് 2025-26 വർഷത്തെ ഉച്ചഭക്ഷണ പദ്ധതി പ്രകാരം ഓഡിറ്റിംഗിനായി തിരഞ്ഞെടുത്തത്. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചു എന്ന് ഉറപ്പ് വരുത്തിയും, കണക്കുകൾ, ശുചിത്വം ,രുചി എന്നിവ വിലയിരുത്തിയും ഭാവിയിൽ നടപ്പിലാകേണ്ട മാറ്റങ്ങൾ ഉൾപ്പെടുത്തിയും കിലയുടെ മേൽനോട്ടത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് വിപുലമായ സ്കൂൾ സഭ വിളിച്ച് ചേർത്ത് അംഗീകരിക്കണം.
വരയാൽ എസ്എൻഎം എൽ.പി.സ്കൂളിൽ ഓഡിറ്റിൻ്റെ ഭാഗമായി നടന്ന സ്കൂൾ സഭ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മീനാക്ഷി രാമൻ ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി.ആർ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.കില ആർ.പി മമ്മൂട്ടി ടി.കെ.പദ്ധതി വിശധീകരിച്ചു.വാർഡ് മെമ്പർ ഷീജ ബാബു, ഹെഡ്മാസ്റ്റർ സിദ്ധീഖ് വി.കെ, മദർ പി.ടി.എ പ്രസിഡണ്ട് ബെറ്റ്സി മരിയ എന്നിവർ പ്രസംഗിച്ചു





Leave a Reply