ട്രെബൽ ഡെവലപ്‌മെന്റ് സമിതി യോഗം ചേർന്നു
കൽപ്പറ്റ: ഗോത്രവർഗ്ഗ മേഖലയിലെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് സബ് കളക്ടർ അതുൽ സാഗറിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് ആസൂത്രണ ഭവനിൽ ട്രൈബൽ ഡെവലപ്‌മെന്റ് കമ്മിറ്റി ചേർന്നു. ജലനിധി പദ്ധതിയിൽ കുടിശ്ശിക വരുത്തിയതിനാൽ പൈപ്പ് കണക്ഷൻ വിച്ഛേദിക്കപ്പെട്ട സാഹചര്യത്തിൽ വാട്ടർ അതേറിറ്റിയുടെ പരിധിയിൽ ഉൾപ്പെടാത്ത പഞ്ചായത്തുകൾ ജൽജീവൻ മിഷൻ മുഖേന താത്ക്കാലിക പദ്ധതി നടപ്പാക്കി ഊരുകളിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ യോഗത്തിൽ നിർദേശിച്ചു.
പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് താത്ക്കാലിക വീട്ടുനമ്പർ നൽകാത്തതിനാൽ റേഷൻ കാർഡ് ലഭിക്കുന്നതിൽ തടസ്സം നേരിടുന്നത് പരിഹരിക്കാൻ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകാൻ തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് നിർദേശം നൽകി. ട്രെബൽ ഡെവലപ്‌മെന്റ് സമിതി യോഗത്തിൽ ആടിച്ചിലാടി, ചക്കംപാടി, മാനൂർകുന്ന്, പൂക്കൊല്ലി, അരിയാക്കോട്, കരപ്പൂതാടി, തോണിക്കടവ്, പുൽപ്പാടിക്കുന്ന്, ചാമുണ്ടം തുടങ്ങി 20 ഓളം ഉന്നതികളിലെ കുടിവെള്ളം, ഭവന പുനരധിവാസം, റോഡ് വികസനം, ലഹരി വിമുക്തി, നൈപുണി വികസനം തുടങ്ങിയ വിവിധ വിഷയങ്ങൾ ചർച്ച് ചെയ്തു.
ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്ലാനിങ് ഓപീസർ എം കലാമുദ്ദീൻ, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ, ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർമാർ, ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസർമാർ, പ്രൊമോട്ടർമാർ എന്നിവർ പങ്കെടുത്തു.





Leave a Reply