November 8, 2026

മാളുകളിൽ അമിതവില ഈടാക്കിയാൽ കർശന നടപടി

0
WhatsApp Image 2026-09-19 at 7.03.14 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മാളുകൾ, മൾട്ടിപ്ലക്‌സ് തിയേറ്ററുകളിൽ കുപ്പിവെള്ളത്തിനും മറ്റു ഭക്ഷ്യ വസ്തുക്കൾക്കും അമിതവില ഈടാക്കിയാൻ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. മാളുകൾ, മൾട്ടിപ്ലക്‌സ് തിയേറ്ററുകളിൽ അമിത വില ഈടാക്കുന്നെന്ന പരാതിയിന്മേൽ കൽപ്പറ്റയിൽ പ്രവർത്തിക്കുന്ന സിനിമാ തിയേറ്ററിൽ ജില്ലാ സപ്ലൈ ഓഫീസർ ഇൻ-ചാർജ്ജ് പി.എസ് പ്രവീണിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.

ചായ, കാപ്പി, സ്‌നാക്‌സ്, പോപ്‌കോൺ എന്നിവയുടെ വില വിവര പട്ടിക ഉപഭോക്താക്കൾക്ക് കാണത്തക്കവിധത്തിൽ പ്രദർശിപ്പിക്കാത്തതിന് നടപടി സ്വീകരിച്ചതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരും. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പരിശോധനയിൽ ഫുഡ് സേഫ്റ്റി ഓഫീസർ നിഷ പി മാത്യു, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥൻ സുബൈർ, റേഷനിങ് ഇൻസ്‌പെക്ടർ യു.ധന്യ എന്നിവർ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *