ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക നാലാം വാർഷികം ആഘോഷിച്ചു
മാങ്ങോട്: മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്തയുടെ മെത്രാഭിഷേകത്തിന്റെ നാലാം വാർഷികാഘോഷം മാങ്ങോട് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ മെത്രാപ്പോലീത്ത വിശുദ്ധ കുർബാന അർപ്പിച്ച് നടത്തി. ചടങ്ങിൽ വികാരി ഫാ. അജു ചാക്കോ അരത്തമ്മാംമൂട്ടിൽ അധ്യക്ഷത വഹിച്ചു. ഗീവർഗീസ് കണ്ടേത്ത് മോളയിൽ, ബേസിൽ തടത്തിൽ, കെ .പി . യൽദോ, ജോസഫ് അപ്പോളത്ത്, ഷാജി വീപ്പനാട്ട്, ഏലിയാസ് പുതുശ്ശേരിക്കുടി, യൽദോ പുന്നച്ചാലിൽ, പൗലോസ് പുതുപ്പാടി, വത്സ മടത്തുംപടി എന്നിവർ സംസാരിച്ചു.





Leave a Reply