ബത്തേരി തൊണ്ടിമുതൽ കേസ്: അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥൻ സബിത് റിമാൻഡിൽ
ബത്തേരി: സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഹാൻസ് കാണാതായ കേസിൽ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥൻ സബിത്തിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റിമാൻഡിലായ സബിത്തിനെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി. കേസിൽ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി സബിത്തിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് നാളെ അപേക്ഷ നൽകും.
സ്റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ഹാൻസ് കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സബിത്തിന് സംഭവത്തിൽ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയ സബിത്തിനെ പിന്നീട് എറണാകുളം കളമശ്ശേരിയിൽ നിന്നാണ് പോലീസ് പിടികൂടിയത്.
അതേസമയം, കേസിൽ സബിത്തിനെ ബലിയാടാക്കുകയാണെന്നും വലിയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ അമൽജിത്ത് ആരോപിച്ചു. ഹാൻസ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ രൂക്ഷഗന്ധം കാരണം അവ മറ്റൊരു സ്ഥലത്തേക്ക് മാറ്റിവെക്കുക മാത്രമാണ് സബിത്ത് ചെയ്തതെന്നാണ് അഭിഭാഷകന്റെ വാദം.





Leave a Reply