September 22, 2026

വയനാട്ടിൽ ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് എം.പി പ്രിയങ്ക ഗാന്ധി

0
WhatsApp Image 2026-09-22 at 7.27.49 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജില്ലയിലെ ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനായി കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എം.പി പ്രിയങ്ക ഗാന്ധി അധ്യക്ഷത വഹിച്ചു. ഗവ മെഡിക്കൽ കോളേജിലെ രോഗനിർണയ സൗകര്യങ്ങൾ നവീകരിച്ചുവരികയാണെന്ന് എം.പി പറഞ്ഞു. എം.ആർ.ഐ., സി.ടി സ്കാൻ, അൾട്രാസൗണ്ട്, മാമോഗ്രഫി, ഡിജിറ്റൽ എക്സ്-റേ, അത്യാധുനിക വൈറോളജി ലാബ് എന്നിവ നൽകാനുള്ള നടപടികൾ ഇതിൽ ഉൾപ്പെടുന്നു. ഗവ മെഡിക്കൽ കോളേജിൽ എം.ആർ.ഐ. മെഷീൻ സ്ഥാപിക്കുന്ന പ്രവർത്തനം മുൻഗണനാടിസ്ഥാനത്തിൽ ഏറ്റെടുത്തിട്ടുണ്ട്. സർജിക്കൽ ബ്ലോക്കിൽ ഇതിനായി സ്ഥലം കണ്ടെത്തി പ്രാഥമിക ജോലികൾ പുരോഗമിക്കുകയാണ്. ​ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എം.പി അറിയിച്ചു. വൈത്തിരി താലൂക്ക് ആശുപത്രിയിൽ ഡിജിറ്റൽ എക്സ്-റേ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അധിക ബെഡുകളും ജീവനക്കാരെയും സ്പെഷ്യലിസ്റ്റ് സേവനങ്ങളും ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ​നല്ലൂർനാട് ട്രൈബൽ ആശുപത്രിയിൽ കാൻസർ കെയർ സെന്ററിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഡയാലിസിസ് ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഡയാലിസിസ് സേവനങ്ങൾ വിപുലീകരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്പെഷ്യലിസ്റ്റുകൾ ഉൾപ്പെടെയുള്ള ഒഴിവുകൾ നികത്താൻ വകുപ്പ് നടപടി സ്വീകരിക്കുന്നുണ്ടെന്നും എം. പി അറിയിച്ചു.

ആരോഗ്യ മേഖലയിലെ വികസനവും അടിയന്തര ആവശ്യങ്ങളും ഉൾക്കൊള്ളുന്ന ജില്ലയുടെ ആരോഗ്യ പ്രൊഫൈൽ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.വി.സിന്ധു യോഗത്തിൽ അവതരിപ്പിച്ചു. കൗമാരക്കാർക്ക് വേണ്ടി ജില്ലയിൽ നടപ്പിലാക്കുന്ന ആരോഗ്യ പദ്ധതികളെ പറ്റിയും എം.പി ചോദിച്ചറിഞ്ഞു. നല്ലൂർനാട് ഗവ. ട്രൈബൽ ആശുപത്രിയിൽ ക്യാൻസർ ചികിത്സയ്ക്കായി ലീനിയർ ആക്സിലറേറ്റർ സ്ഥാപിക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയെക്കുറിച്ച് സൂപ്രണ്ട് ഡോ. മീര ജോർജ് വിശദീകരിച്ചു. ക്ഷയരോഗ മുക്ത പരിപാടിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ജില്ലാ ടിബി ഓഫീസർഡോ. പ്രിയ സേനൻ ചൂണ്ടിക്കാണിച്ചു. ജില്ലാ ഹോമിയോ ആശുപത്രിയുടെ വികസന പദ്ധതികളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ഡി.എം.ഒ (ഹോമിയോ) അവതരിപ്പിച്ചു. ആയൂർവേദ ആശുപത്രികളുടെ പ്രവർത്തനത്തെക്കുറിച്ചും പദ്ധതിളെക്കുറിച്ചും ഡി .എം.ഒ (ആയൂർവേദം) യോഗത്തിൽ വിശദീകരിച്ചു. ഗോത്രമേഖലയിലെ ആരോഗ്യ സംരക്ഷണം എം.ആർ വാക്സിനേഷൻ, ന്യൂട്രീഷൻ റീഹാബിലിറ്റേഷൻ സെന്ററുകൾ എന്നിവയുടെ പ്രവർത്തനം എം.പി വിലയിരുത്തി. നിലവിൽ 23 വിദൂര ഗോത്ര ഊരുകളിൽ 10 ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ മേഖലകളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിനായി ആറ് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ കൂടിയ അനുവദിക്കുന്നതിനുള്ള പ്രൊപ്പോസൽ സമർപ്പിക്കാൻ എം.പി നിർദ്ദേശിച്ചു. വാഹനം, മൊബൈൽ മെഡിക്കൽ യൂണിറ്റ് എന്നിവയുമായി ബന്ധപ്പെട്ട ആവശ്യങ്ങളിൽ അടിയന്തര നടപടി ഉറപ്പുനൽകി. ഡയാലിസിസ്, സിക്കിൾ സെൽ രോഗികളുടെ വിവരങ്ങളും പങ്കുവെച്ചു.

എം.എൽ.എ ഐ.സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ സി. ചെൽസാസിനി, എ.ഡി.എം കെ അജീഷ്, ഡി.എം ഒ ഹോമിയോ ഡോ അച്ചാമ്മ ലെനു തോമസ്, ഡി എം ഒ ആയുർവേദ എ പി ബിനോയ്, മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ മുഹമ്മദ് അഷറഫ്, മാനന്തവാടി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ജീവൻ ലാൽ, കൽപ്പറ്റ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. റോഷ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശ്രീജ, ഉദ്യാഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *