ഇഎസ്എ കരട് വിജ്ഞാപനം: പ്രിയങ്ക ഗാന്ധി എംപിക്കെതിരെ ബാനറുകളുമായി ഡിവൈഎഫ്ഐ
കൽപ്പറ്റ: വയനാട്ടിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ എംപി പ്രിയങ്ക ഗാന്ധിക്കെതിരെ ബാനറുകളുമായി ഡിവൈഎഫ്ഐ. പ്രിയങ്ക ഗാന്ധി താമസിക്കുന്ന പടിഞ്ഞാറത്തറയിലെ ഹോട്ടലിന് സമീപമാണ് ഡിവൈഎഫ്ഐ തരിയോട് യൂണിറ്റ് ബാനറുകൾ സ്ഥാപിച്ചത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഏഴാമത് ഇഎസ്എ കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളുടെയും ജനങ്ങളുടെ ജീവനോപാധികളുടെയും സംരക്ഷണത്തിനായി എംപി അടിയന്തരമായി ഇടപെടണമെന്നാണ് ബാനറിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.





Leave a Reply