September 24, 2026

പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്: യുവാവിന് 25 വർഷം തടവും പിഴയും

0
IMG_20260924_171920
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിന് 25 വര്‍ഷം തടവും 1,10,000 രൂപ പിഴയും വിധിച്ചു. നടവയല്‍ നെല്ലിയമ്പം കായക്കുന്ന് കീടക്കാട്ട് വീട്ടില്‍ ഹാഷിക്ക് റഹ്‌മാനെ(28)യാണ് കല്‍പ്പറ്റ അഡീഷണൽ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി(1) ജഡ്ജ് പി. സെയ്തലവി ശിക്ഷിച്ചത്. മീനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ 2022-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഐ.പി.സി, പോക്‌സോ നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ പ്രകാരം കോടതി ശിക്ഷ വിധിച്ചത്. 2021, 2022 വര്‍ഷങ്ങളിലാണ് ഇയാള്‍ കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയത്. തുടർന്ന് കുട്ടി ഗർഭിണിയായതോടെയാണ് പോലീസ് കേസെടുത്തത്. അന്നത്തെ മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ എം. സനല്‍ രാജ് അന്വേഷണം നടത്തിവരുന്നതിനിടെ വിദേശത്തേക്ക് കടന്നു കളഞ്ഞ പ്രതിക്കെതിരെ പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയും, 2024-ൽ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് ഇയാളെ പിടികൂടുകയുമായിരുന്നു. തുടർന്ന് അന്നത്തെ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എ. സന്തോഷ് കുമാര്‍ തുടരന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.ജി. മോഹന്‍ദാസ് ഹാജരായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *