September 24, 2026

ആവേശമായി ആല്‍ഫ പാലിയേറ്റീവ് വാക്കത്തോണ്‍: കല്‍പ്പറ്റയില്‍ വിദ്യാര്‍ത്ഥികളും ജനങ്ങളും അണിനിരന്നു

0
IMG_20260924_211946
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: സംസ്ഥാനവ്യാപകമായി ആല്‍ഫ പാലിയേറ്റീവ് കെയറിന്റെയും സ്റ്റുഡന്റ്സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയറിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന കംപാഷണേറ്റ് യൂത്ത് വാക്കത്തോണ്‍ കല്‍പ്പറ്റയില്‍ ആവേശകരമായി നടന്നു. വൈത്തിരി സെന്റ് മേരീസ് പള്ളി ഗ്രൗണ്ടില്‍നിന്ന് ആരംഭിച്ച വാക്കത്തോണ്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുകയും വൈത്തിരി എസ്.ഐ. സോബിന്‍ ഫ്ളാഗ് ഓഫ് നിര്‍വഹിക്കുകയും ചെയ്തു. ഒമ്പത് വിദ്യാലയങ്ങളില്‍നിന്നായി 645 വിദ്യാര്‍ത്ഥികളും വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നൂറിലേറെപ്പേരും പങ്കെടുത്ത വാക്കത്തോണില്‍ ആല്‍ഫ പാലിയേറ്റീവ് കെയര്‍ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍, വിഷന്‍ 2030 സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ അംജിത്ത്കുമാര്‍, ആല്‍ഫ കല്‍പ്പറ്റ സെന്റര്‍ പ്രസിഡന്റ് ഷാജന്‍ മണിമല, സെക്രട്ടറി വേലായുധന്‍, ട്രഷറര്‍ ഡെന്‍സി ജോണ്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

ചടങ്ങിനോടനുബന്ധിച്ച് നാഷണല്‍ സര്‍വീസ് സ്‌കീം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിഭാഗത്തിന്റെ ജില്ലാതല ലഹരിവിരുദ്ധ പരിപാടിയുടെ ഉദ്ഘാടനവും ഫ്ളാഗ് ഓഫിനൊപ്പം നടന്നു. എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി വിഭാഗം ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ കെ.എസ്. ശ്യാല്‍, എന്‍.എസ്.എസ്. വി.എച്ച്.എസ്.ഇ ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ശ്രീജേഷ് വാകേരി, വൈത്തിരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോളി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈത്തിരി സെന്റ് ജോസഫ്സ് പാരിഷ് ഹാളില്‍ സമാപിച്ച വാക്കത്തോണിന് ശേഷം പ്രസിഡന്റ് ഷാജന്‍ മണിമലയുടെ അധ്യക്ഷതയില്‍ സമാപന സമ്മേളനം സംഘടിപ്പിച്ചു.

 

സമാപന സമ്മേളനത്തില്‍ സെക്രട്ടറി എം. വേലായുധന്‍ സ്വാഗതം ആശംസിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. രാജന്‍ ഉദ്ഘാടനവും ആല്‍ഫ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍ മുഖ്യപ്രഭാഷണവും നടത്തി. പരിപാടിയില്‍ വിവിധ സേവനരംഗങ്ങളിലെ പ്രതിഭകളായ ഡോ. ജോസ് മേരി, ബെന്നി തോമസ്, ഇ.പി. ജോസഫ്, ഏല്യ പോള്‍, ഉഷ ജ്യോതിദാസ്, സുമയ്യ എന്നിവരെ ആദരിച്ചു. ആല്‍ഫ കല്‍പ്പറ്റ സെന്റര്‍ ജോയിന്റ് സെക്രട്ടറി പി.ഡി. മൈക്കിള്‍ നന്ദി രേഖപ്പെടുത്തി.

 

ആല്‍ഫ കമ്യൂണിറ്റി ഡവലപ്മെന്റ് ഓഫീസര്‍ സക്കീര്‍ വി.പി, വളണ്ടിയര്‍മാരായ കെ.എസ്. ജോയ്, അബ്ദുള്‍ കബീര്‍, ലൂസി, സാവിത്രി, ഷീന ഹരി, രാജശ്രീ, മാത്യൂസ്, അക്ബര്‍, സ്റ്റാഫംഗങ്ങളായ ജോഷ്മ, ഡോ. കാവ്യ, ഷൈനി, മുഹമ്മദ്, സുശീല, മെക്ക് 7 അംഗങ്ങളായ അബ്ദുള്‍ ഗഫൂര്‍, സിദ്ദിഖ്, അഷ്റഫ്, ഇബ്രാഹിം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *