September 26, 2026

അറസ്റ്റ് നടപടികളിലെ നിയമ ലംഘനം: ആനക്കൊമ്പ് കേസിലെ പ്രതികളെ ബത്തേരി കോടതി വെറുതെവിട്ടു

0
IMG_20260924_201520
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ചെതലയം ആറാംമൈലിലെ ഹോംസ്‌റ്റേയിൽ നിന്ന് ആനക്കൊമ്പ് വിൽപ്പനയുമായി ബന്ധപ്പെട്ട് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ആറ് പ്രതികളെയും സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) വെറുതെവിട്ടു. അടിയന്തര അറസ്റ്റ് നടപടികളിലും മറ്റ് നിയമനടപടികളിലും വനംവകുപ്പ് അധികൃതർ നിർബന്ധമായും പാലിക്കേണ്ട നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇവരെ വിട്ടയച്ചത്. പ്രതികളെ കോടതി മുമ്പാകെ ഹാജരാക്കിയപ്പോഴാണ് വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടിക്രമങ്ങളിലെ വീഴ്ച കണ്ടെത്തിയത്. കേസിൽ പ്രതികൾക്ക് വേണ്ടി അഡ്വക്കേറ്റ് ആശ്വാസ്, അഡ്വക്കേറ്റ് എൽദോ മാത്യൂ എന്നിവരാണ് ഹാജരായത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *