അന്താരാഷ്ട്ര കാപ്പി ദിനാഘോഷം: പോസ്റ്റർ പ്രകാശനം ചെയ്തു
കൽപ്പറ്റ: ഒക്ടോബർ ഒന്നിന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന അന്താരാഷ്ട്ര കാപ്പി ദിനാഘോഷത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. കോഫി ബോർഡ് ജോയിന്റ് ഡയറക്ടർ ഡോ. എം. കറുത്തമണിയും ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സീമയും ചേർന്നാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്.
കാപ്പി ദിനാഘോഷത്തിന്റെ ഭാഗമായി കോഫി റാലി, പ്രദർശനം, സെമിനാർ, പൊതുസമ്മേളനം, കോഫി പാർട്ടി എന്നിവ സംഘടിപ്പിക്കും. മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാന കൃഷിവകുപ്പ്, കോഫി ബോർഡ്, കേര പ്രോജക്ട് എന്നിവയുടെ നേതൃത്വത്തിൽ വ്യവസായ വകുപ്പ്, വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ, കേരള എഫ്.പി.ഒ.-എഫ്.പി.സി. കൺസോർഷ്യം, സൗത്ത് ഇന്ത്യൻ കോഫി ഗ്രോവേഴ്സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
കാപ്പി ദിനാഘോഷത്തിന്റെ അനുബന്ധ പരിപാടികൾ സെപ്റ്റംബർ 29-ന് മാനന്തവാടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഓഡിറ്റോറിയത്തിലും 30-ന് ബത്തേരി ഹോട്ടൽ റീജൻസി ഓഡിറ്റോറിയത്തിലും നടക്കും.
സ്വാഗതസംഘം യോഗത്തോടനുബന്ധിച്ച് നടന്ന പോസ്റ്റർ പ്രകാശന ചടങ്ങിൽ വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് അലി ബ്രാൻ, സെക്രട്ടറി മധു ബൊപ്പയ്യ, കേരള എഫ്.പി.ഒ. കൺസോർഷ്യം സംസ്ഥാന പ്രസിഡന്റ് സാബു പാലാട്ടിൽ എന്നിവരും കോഫി ബോർഡ്, വ്യവസായ വകുപ്പ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.





Leave a Reply