ബത്തേരിയിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് 16-കാരന് പരിക്കേറ്റു
ബത്തേരി: ബത്തേരി മൂലംകാവ് 64-ൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് സാരമായി പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരനായ കല്ലൂർ പുത്തൻചിറ വീട് മുഹമ്മദ് അഫർ (16) എന്ന കൗമാരക്കാരനാണ് അപകടത്തിൽ പരിക്കേറ്റത്.
ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. അപകടത്തിന് പിന്നാലെ മുഹമ്മദ് അഫറിനെ ഉടൻ തന്നെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.





Leave a Reply