പള്ളിക്കൽ ഉപതിരഞ്ഞെടുപ്പ്: പരസ്യപ്രചരണം സമാപിച്ചു; വോട്ടെടുപ്പ് നാളെ
മാനന്തവാടി: ഉഷ വിജയൻ എം.എൽ.എ. ആയി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന പള്ളിക്കൽ ബ്ലോക്ക് ഡിവിഷനിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചരണം സമാപിച്ചു. സംഘർഷസാധ്യത മുന്നിൽക്കണ്ട് കൊട്ടിക്കലാശത്തിന് മൂന്ന് മുന്നണികൾക്കും വ്യത്യസ്ത സ്ഥലങ്ങളാണ് അനുവദിച്ചിരുന്നത്. എൽ.ഡി.എഫിന് പാണ്ടിക്കടവിലും യു.ഡി.എഫിന് ഈസ്റ്റ് പാലമൊക്കിലും ബി.ജെ.പിക്ക് തോണിച്ചാലിലുമാണ് സ്ഥലം അനുവദിച്ചത്. യു.ഡി.എഫിലെ ലീല ഗോവിന്ദൻ, എൽ.ഡി.എഫിലെ ജി. രമ്യ, ബി.ജെ.പിയിലെ ലീല ബാലചന്ദ്രൻ എന്നിവരാണ് മത്സരരംഗത്തുള്ളത്.
ഞായറാഴ്ച ഓരോ വോട്ടും ഉറപ്പിക്കാനുള്ള നിശബ്ദപ്രചരണവും തിങ്കളാഴ്ച വോട്ടെടുപ്പും നടക്കും. ഞായറാഴ്ച രാവിലെ മാനന്തവാടി സെൻ്റ് പാട്രിക്സ് സ്കൂളിൽ നിന്ന് പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ.





Leave a Reply