ഡൽഹിയിലെ കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ്: മാനന്തവാടിയിൽ പ്രതിഷേധ പ്രകടനം നടത്തി
മാനന്തവാടി: വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ സമരം നയിച്ച രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മാനന്തവാടിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
മാനന്തവാടി, പയ്യമ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ പ്രകടനം അഡ്വ. എൻ.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. ജീൻസ് ഫാന്റസി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, പി.വി. ജോർജ്, ഷിബു കെ. ജോർജ്, വി.യു. ജോയി, ജേക്കബ് സെബാസ്റ്റ്യൻ, മീനാക്ഷി രാമൻ, വിനീഷ് പുത്തൻപുര, തോമസ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.




Leave a Reply