October 31, 2026

ഡിജിറ്റൽ പഠനത്തിന് പുതിയ ചുവടുവെപ്പുമായി ചുണ്ടേൽ ആർ.സി.എൽ.പി. സ്കൂൾ; ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു

0
IMG_20261008_114344
Merin S
By ന്യൂസ് വയനാട് ബ്യൂറോ

ചുണ്ടേൽ: ആധുനിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി സാങ്കേതികവിദ്യയെ പഠനപ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ച് വിദ്യാർത്ഥികൾക്ക് മികവുറ്റ പഠനാനുഭവങ്ങൾ ഒരുക്കുന്നതിനായി ചുണ്ടേൽ ആർ.സി.എൽ.പി. സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ സജ്ജീകരിച്ചു. ഇതിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ നൗഫൽ നിർവഹിച്ചു. ഡിജിറ്റൽ വിഭവങ്ങളുടെ സഹായത്തോടെ പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനും വിദ്യാർത്ഥികളുടെ സർഗാത്മകതയും സാങ്കേതിക പരിജ്ഞാനവും വളർത്തുന്നതിനും ഡിജിറ്റൽ സ്ക്വയർ സഹായകമാകും. പി.ടി.എ. പ്രസിഡന്റ് റോബിൻസൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് സെൽവി മേരി സ്വാഗതവും ഡിജിറ്റൽ സ്ക്വയർ കോഡിനേറ്റർ നീതു ടീച്ചർ നന്ദിയും രേഖപ്പെടുത്തി. പുതിയ കാലത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കനുസരിച്ച് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനുള്ള സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ ഒരു ചുവടുവെപ്പാണ് ഈ പദ്ധതി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *