പി.എഫ്.പി.എ വയനാട് ജില്ലാ സമ്മേളനം മേപ്പാടിയിൽ നടന്നു; മിനിമം പെൻഷൻ 9000 രൂപയാക്കണമെന്ന് ആവശ്യം
മേപ്പാടി: മിനിമം പെൻഷൻ 9000 രൂപയായി ഉയർത്തുക, പെൻഷനിൽ ക്ഷാമബത്ത ഏർപ്പെടുത്തുക, ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത പ്രവർത്തനം പുനരാരംഭിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ (പി.എഫ്.പി.എ) വയനാട് ജില്ലാ സമ്മേളനം മേപ്പാടിയിൽ നടന്നു. സമ്മേളനം പി.എഫ്.പി.എ അഖിലേന്ത്യ കോർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് എം. ധർമ്മജൻ ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ മുഖ്യപ്രഭാഷണം നടത്തി.
പി.എഫ്.പി.എ വയനാട് ജില്ലാ പ്രസിഡന്റ് സി.എം. ശിവരാമൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യു. കരുണൻ (സി.ഐ.ടി.യു), വി. സുരേഷ് ബാബു (ഐ.എൻ.ടി.യു.സി), എൻ.പി. ചന്ദ്രൻ (ബി.എം.എസ്), എൻ.ഒ. ദേവസ്യ (എച്ച്.എം.എസ്), എ. ബാലചന്ദ്രൻ (എ.ഐ.ടി.യു.സി) എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സി.എച്ച്. മമ്മി, വി. യൂസഫ്, കെ. സുകുമാരൻ, പി.എഫ്.പി.എ സംസ്ഥാന ട്രഷറർ സി. പ്രഭാകരൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി സി.എം. ശിവരാമൻ (പ്രസിഡന്റ്), പി. അപ്പൻ നമ്പ്യാർ (ജനറൽ സെക്രട്ടറി), സി.എച്ച്. മമ്മി (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.




Leave a Reply