October 11, 2026

സൺഡേ സ്കൂൾ ദേശിയ കലോത്സവം; മലബാർ ഭദ്രാസനത്തിന് മൂന്നാം സ്ഥാനം

0
IMG-20261011-WA0148(1)
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പുത്തൻകുരിശിൽ നടന്ന യാക്കോബായ സൺഡേ സ്കൂൾ ദേശിയ കലോൽസവത്തിൽ മലബാർ ഭദ്രാസനം ഓവറോൾ മൂന്നാം സ്ഥാനം നേടി. ഇന്ത്യയിലെ 19 ഭദ്രാസനങ്ങളായിരുന്നു മൽസരത്തിനുണ്ടായിരുന്നത്. കൂടാതെ സബ് ജൂനിയർ വിഭാഗം ഓവറോളും, സീനിയർ വിഭാഗം മൂന്നാം സ്ഥാനവും ലഭിച്ചു. സബ് ജൂനിയർ വിഭാഗം കലാപ്രതിഭയായി ബത്തേരി സെൻ്റ് മേരീസ് സൺഡേ സ്കൂൾ വിദ്യാർത്ഥിനി ജുവാൻ മരിയ എൽദോ തിരഞ്ഞെടുക്കപ്പെട്ടു. കലോൽസവത്തിലെ മികച്ച മൂന്നാമത്തെ സൺഡേ സ്കൂളായി മാങ്ങോട് സെൻ്റ് ജോർജ് സൺഡേ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. വിജയികളെ മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് ,വൈസ് പ്രസിഡണ്ട് ഫാ.ബേബി പൗലോസ് ഓലിക്കൽ, ഡയറക്ടർ അനിൽ ജേക്കബ് ,സെക്രട്ടറി ജോൺ ബേബി എന്നിവർ അഭിനന്ദിച്ചു.കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി വി സജീഷ്, പി.എം രാജു ,ഭദ്രാസന ഭാരവാഹികളായബാബു ടി.ജെ ,മത്തായി ജോൺ ,ബേസിൽ വി ജോസ്, സിജോ പീറ്റർ, പി.വൈ ഷൈബു ,സുനിൽ ടി.വി ,ഷാജി മാത്യു ,കെ.കെ യാക്കോബ്, എൻ.പി തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *