October 21, 2026

മാനന്തവാടി മണ്ഡലം മുസ്‌ലിം ലീഗ് ശാഖാ ശക്തീകരണ ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു

0
WhatsApp Image 2026-10-21 at 5.49.58 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സംഘടിപ്പിക്കുന്ന ശാഖാ ശക്തീകരണ ക്യാമ്പയിന്റെ ലോഗോ പ്രകാശനം ചെയ്തു. സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി ലോഗോ പ്രകാശനം നിർവഹിച്ചു.

“നിലപാടിന്റെ നിലനിൽപിന് നിലം” എന്ന പ്രമേയത്തിൽ നവംബർ ഒന്നു മുതൽ 30 വരെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്ത് തല യോഗങ്ങൾ ഈ ആഴ്ച നടക്കും. ശാഖാ തല ശക്തീകരണ ക്യാമ്പയിന്റെ മണ്ഡലം തല പൈലറ്റ് പ്രോഗ്രാം നവംബർ ആദ്യം മാനന്തവാടിയിൽ നടക്കും.

മാനന്തവാടിയിൽ നടന്ന ചടങ്ങിൽ ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ്, മണ്ഡലം പ്രസിഡന്റ് ടി. മോയ്തു, ജനറൽ സെക്രട്ടറി ഹമീദ് കൊച്ചി, ട്രഷറർ കടവത്ത് മുഹമ്മദ്, ഭാരവാഹികളായ അബ്ദുള്ള കേളോത്ത്, ടി. നാസർ, കെ. കെ. ഇസ്മായിൽ, ബ്രാൻ അഹമ്മദ് കുട്ടി, ഹാരിസ് കാട്ടിക്കുളം, ദാരോത്ത് അബ്ദുള്ള, വെട്ടൻ അബ്ദുള്ള, കുന്നോത്ത് ഇബ്രാഹിം ഹാജി, ജാഫർ അഞ്ചുകുന്ന് എന്നിവർ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *