October 23, 2026

ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിൽ എസ് ദൃശ്യ

0
IMG-20261023-WA0206
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സ്കൂൾസ് ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിൽ സബ് ജൂനിയർ വിഭാഗത്തില്‍ സുൽത്താൻ ബത്തേരി സെന്റ് മേരീസ് വോളിബോൾ അക്കാദമിയിലെ എസ് ദൃശ്യ ഇടം നേടി. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ദൃശ്യയെ മികച്ച ഭാവി താരമായും തിരഞ്ഞെടുത്തു. നിലവിൽ ചാമ്പ്യൻഷിപ്പ് നേടിയ വയനാട് സബ് ജൂനിയർ ജില്ലാ ടീമിന്റെ ക്യാപ്റ്റനാണ് എട്ടാം ക്ലാസ് വിദ്യാർഥിനിയായ ദൃശ്യ. കഴിഞ്ഞ വർഷം മുതൽ ജില്ലാ ടീമിലും അംഗമാണ്. അക്കാദമി കോച്ച് വി.എം. അശോകന്റെ രണ്ട് വർഷത്തെ ചിട്ടയായ പരിശീലനമാണ് നേട്ടത്തിന് പിന്നിൽ. മീനങ്ങാടി കരണി സ്വദേശികളായ സി.പി. സന്തോഷ് കുമാർ – എം.പി ശുഭ ദമ്പതികളുടെ മകളാണ്. നവംബർ 23 മുതൽ മഹാരാഷ്ട്രയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിനുള്ള തയ്യാറെടുപ്പിലാണ് അറ്റാക്കർ പൊസിഷനിൽ കളിക്കുന്ന ദൃശ്യ.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *