October 23, 2026

വയനാടിന്റെ വികസനത്തിന് കരുത്തേകി പി.ടി. ഉഷ എം.പി; മൂന്ന് പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു

0
d5a63b9e-8618-4597-99d5-cadfccf94782
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: വയനാട് ജില്ലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും സാമൂഹിക ക്ഷേമത്തിനുമായി രാജ്യസഭാ എം.പി. ഡോ. പി.ടി. ഉഷയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് മൂന്ന് പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും പട്ടികവർഗ മേഖലകളിലെ റോഡ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് ഫണ്ട് അനുവദിച്ചത്. ബി.ജെ.പി. ജില്ലാ നേതൃത്വത്തിന്റെ ശുപാർശപ്രകാരമാണ് നടപടി.

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിലുള്ള പാറക്കടവ് കുടിവെള്ള പദ്ധതിക്ക് ആറു ലക്ഷം രൂപയും പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിലുള്ള ചെറിയ വേടംകോട്ട് ഉന്നതി കുടിവെള്ള പദ്ധതിക്ക് ആറു ലക്ഷം രൂപയും അനുവദിച്ചു. നെൻമേനി ഗ്രാമപഞ്ചായത്തിലെ കല്ലൂർ ഉന്നതി റോഡ് നവീകരണത്തിന് അഞ്ചു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ആകെ 17 ലക്ഷം രൂപയാണ് മൂന്ന് പദ്ധതികൾക്കായി നീക്കിവെച്ചത്.

പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പാക്കുന്നതിനായി അസറ്റ് രജിസ്റ്റർ, എസ്റ്റിമേറ്റ്, ബന്ധപ്പെട്ട മേഖലകളിലെ ഫീസിബിലിറ്റി റിപ്പോർട്ട് എന്നിവ ഉൾപ്പെടെയുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കാൻ എം.പിയുടെ ഓഫീസ് ഭരണവിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *