October 24, 2026

പോലീസെത്തിയപ്പോൾ ബർത്തിന് മുകളിൽ ഒളിച്ചു; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ 9 വർഷമായി മുങ്ങിനടന്ന പ്രതി പിടിയിൽ

0
3fb47ebc-e0cc-41ca-b877-75a51f633203
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ കോടതിയിൽ ഹാജരാകാതെ ഒൻപത് വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ വിദ​ഗ്ദമായി പിടികൂടി പോലീസ്. കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന വഞ്ചനാക്കേസ് പ്രതി കമ്പളക്കാട് സ്വദേശി ബാബു എന്ന തുളസീധരനാണ് പിടിയിലായത്. മീനങ്ങാടി അമ്പലപ്പടിയിലെ വാടകവീട്ടിൽനിന്ന് ശ്രീകണ്ഠാപുരം പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ജോലി വാഗ്ദാനം ചെയ്ത് 80,000 രൂപ വാങ്ങിയ ശേഷം വിസയും ജോലിയും നൽകാതെ വഞ്ചിച്ചെന്ന കേസിലെ പ്രതിയാണിയാൾ. പ്രതി താമസിക്കുന്ന വീട്ടിലെത്തിയ പൊലീസ് നിരന്തരം വിളിച്ചിട്ടും ഭാര്യ ഗേറ്റ് തുറന്നില്ല. തുടർന്ന് മതിൽ ചാടിക്കടന്ന് അകത്തുകടന്നാണ് പ്രതിയെ കണ്ടെത്തിയത്. പോലീസ് എത്തിയപ്പോൾ റൂമിനുള്ളിലെ ബർത്തിന് മുകളിൽ ഹാർഡ് ബോർഡ് ബോക്സിന് മറവിൽ ഒളിഞ്ഞിരിക്കുകയായിരുന്നു പ്രതി.

ശ്രീകണ്ഠാപുരം എസ്‌എച്ച്ഒ എസ്.ഐ. ഷറഫുദ്ദീന്റെ നേതൃത്വത്തിൽ മീനങ്ങാടി പൊലീസിന്റെയും സ്പെഷ്യൽ ബ്രാഞ്ചിന്റെയും സഹായത്തോടെയായിരുന്നു നടപടി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *