വയനാട്ടിൽ ഫുഡ് സേഫ്റ്റി വകുപ്പിന്റെ ‘ഓപ്പറേഷൻ തെളിമ ഫേസ് 2’ – ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി
മാനന്തവാടി: വൻതോതിൽ എണ്ണക്കടികൾ നിർമിച്ച് ചെറുകിട ഭക്ഷ്യസ്ഥാപനങ്ങളിലേക്കും ചായക്കടകളിലേക്കും വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ ‘ഓപ്പറേഷൻ തെളിമ ഫേസ് 2’ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ജില്ലയിൽ മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലായി രണ്ട് സ്ക്വാഡുകളായാണ് പരിശോധന നടന്നത്. ഫുഡ് സേഫ്റ്റി ഓഫീസർമാരായ ഡോ. അഞ്ജു ജോർജ്, രേഷ്മ എം.കെ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. ജില്ലയിൽ ആകെ നാല് സ്നാക്സ് നിർമാണ യൂണിറ്റുകളിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച രണ്ട് സ്നാക്സ് നിർമാണ യൂണിറ്റുകൾക്ക് അടച്ചുപൂട്ടൽ നോട്ടീസ് നൽകി. പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ നാല് സ്നാക്സ് നിർമാണ യൂണിറ്റുകൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസ് നൽകി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച എം.ആർ ഫുഡ്സ്, മണിക്കുനി, സുൽത്താൻ ബത്തേരി സ്ഥാപനത്തിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. വൃത്തിഹീനമായി തയ്യാറാക്കിയ മൂന്ന് കിലോ സ്നാക്സ് പിടിച്ചെടുത്ത് നശിപ്പിച്ചു.




Leave a Reply