വയനാടിന് അഭിമാനമായി വിഷ്ണുപ്രിയ കെ.; കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ അസിസ്റ്റന്റായി നിയമനം
പുൽപ്പള്ളി: കഠിനാധ്വാനവും ആത്മസമർപ്പണവും കൊണ്ട് സ്വന്തം ലക്ഷ്യങ്ങൾ നേടിയെടുക്കുന്ന യുവത്വത്തിന് മാതൃകയായി കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ (കെ.എഫ്.സി) അസിസ്റ്റന്റ് തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് വിഷ്ണുപ്രിയ കെ. കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ പരീക്ഷയിലൂടെയാണ് ഈ ഉന്നത വിജയം സ്വന്തമാക്കിയത്. എം.കോം, ബി.എഡ് വിദ്യാഭ്യാസം പൂർത്തിയാക്കിയ വിഷ്ണുപ്രിയ നിലവിൽ മാനന്തവാടി ഗവൺമെന്റ് കോളേജിൽ ഗസറ്റഡ് ലക്ചററായി സേവനം അനുഷ്ഠിച്ചു വരികയാണ്. പുൽപ്പള്ളി കുറിച്ചിപ്പറ്റ കാഞ്ഞിരത്തിങ്കൽ സജി – ജലജ ദമ്പതികളുടെ മകളായ വിഷ്ണുപ്രിയ കൈവരിച്ച ഈ നേട്ടം വയനാടിന് ഏറെ അഭിമാനകരമാണ്.




Leave a Reply