October 29, 2026

അഗ്നിരക്ഷാസേന തീയണച്ചു; പുൽപ്പള്ളിയിലെ തീപിടുത്തത്തിൽ 25 ലക്ഷം രൂപയുടെ നാശനഷ്ടം

0
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: താഴത്തങ്ങാടിയിൽ ഫർണിച്ചർ ഷോപ്പിനും ശവപ്പെട്ടിക്കടയ്ക്കും തീപിടിച്ചു. പുത്തൻപുരക്കൽ സജിയുടെ കടയ്ക്കാണ് തീപിടിട്ടത്. ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. 300 ഓളം ശവപ്പെട്ടികളും ഫ്രീസറുകളും കത്തി നശിച്ചു. തീപിടുത്തത്തിൽ 25ലക്ഷം രൂപയുടെ നാശനഷ്ട്ടമുണ്ടായി.

ബത്തേരി അഗ്നിരക്ഷ സേനയുടെ രണ്ട് യൂണിറ്റ് രണ്ടുമണിക്കൂർ നേരത്തെ പരിശ്രമത്തിനോടുവിൽ തീ അണച്ചു. അപകട സമയത്ത് കടയ്ക്കുള്ളിൽ രണ്ട് പേരുണ്ടായിരുന്നു എന്നും ഇവർ തീപിടിച്ചതോടെ ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ മറ്റാർക്കും പരിക്കില്ല.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *