October 29, 2026

മലബാർ കുടിയേറ്റ ശതാബ്ദി: പഴശ്ശിരാജ കോളേജിൽ ദേശീയ സെമിനാർ നവംബർ 3 മുതൽ

0
WhatsApp Image 2026-10-29 at 9.57.33 AM
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: മലബാർ കുടിയേറ്റത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പുൽപ്പള്ളി പഴശ്ശിരാജ കോളേജ് ചരിത്ര വിഭാഗവും കേരള ചരിത്ര ഗവേഷണ കൗൺസിലും (കെ.സി.എച്ച്.ആർ.) സംയുക്തമായി ദേശീയ സെമിനാറും ചിത്രപ്രദർശനവും സംഘടിപ്പിക്കുന്നു. നവംബർ 3, 4, 5 തീയതികളിലാണ് പരിപാടികൾ.

കുടിയേറ്റ ചിത്രപ്രദർശനം, പുസ്തകപ്രദർശനം, മുതിർന്ന കുടിയേറ്റക്കാരെ ആദരിക്കൽ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും. നവംബർ 3-ന് രാവിലെ 10-ന് നടക്കുന്ന ദേശീയ സെമിനാർ കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. മുഖ്യാതിഥിയാകും.

കുടിയേറ്റ ചിത്രപ്രദർശനം പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ ഉദ്ഘാടനം ചെയ്യും. പ്രമുഖ ചരിത്രകാരനും കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. പി.കെ. മൈക്കിൾ തരകൻ മുഖ്യപ്രഭാഷണം നടത്തും. കോളേജ് പ്രിൻസിപ്പൽ ഡോ. ദിലീപ് എം.ആർ. അധ്യക്ഷത വഹിക്കും.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന സെമിനാറിൽ വിവിധ കോളേജുകളിൽനിന്നും സർവകലാശാലകളിൽനിന്നുമായി ഇരുപതോളം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും. പ്രബന്ധങ്ങൾ പിന്നീട് കെ.സി.എച്ച്.ആർ. പുസ്തകമായി പ്രസിദ്ധീകരിക്കും.

സമാപന സമ്മേളനം ബത്തേരി രൂപതാധ്യക്ഷൻ ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കുടിയേറ്റ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കും. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു മാങ്ങാട്ടുകുന്നേൽ തുടങ്ങിയ ജനപ്രതിനിധികളും സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *