November 2, 2026

അസംപ്ഷൻ യു.പി. സ്കൂളിൽ കേരളപ്പിറവി ദിനാഘോഷവും നാടൻപാട്ട് ശിൽപശാലയും നടത്തി

0
IMG-20261102-WA0162
Merin S
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: അസംപ്ഷൻ എ.യു.പി. സ്കൂളിൽ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷവും നാടൻപാട്ട് ശിൽപശാലയും സംഘടിപ്പിച്ചു. മാനന്തവാടി രസിക എന്റർടൈൻമെന്റിലെ കലാകാരനും ‘ഒരു ചിരി ബംബർ ചിരി’ ഫെയിമുമായ ഉണ്ണി എസ്. കൃഷ്ണ നയിച്ച ശിൽപശാല കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായി. പ്രധാന അധ്യാപകൻ സജിൻ ജോസ് ശില്പശാല ഉദ്ഘാടനം ചെയ്തു. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലിയും നടന്നു. പരിപാടികൾക്ക് അധ്യാപകരായ ലിൻസി ലൂക്കോസ്, ട്രീസ തോമസ്, ഷീബ ഫ്രാൻസിസ്, ജിൻസി കെ. എന്നിവർ നേതൃത്വം നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *